Popular Posts

Friday, January 21, 2011

അഹം

എന്നെക്കുറിച്ചാണ് ഞാന്‍ എഴുതുന്നതെങ്കില്‍ ആദ്യം എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്തിനെ കുറിച്ചെങ്കിലും എഴുതണം. അങ്ങിനെ ഒരു വസ്തുവിനെ തിരഞ്ഞപ്പോള്‍ എനികധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം എനിക്കേറ്റവും പ്രിയപ്പെട്ട ആ വസ്തു എനിക്ക് വയസ്സ് മൂന്നായത്‌ മുതല്‍ നാളിതുവരെ എന്റെ കൈവശം ഉണ്ട്. എന്റെ കയ്യില്‍ കിട്ടിയപ്പോള്‍ അതൊരു പുതിയ പിഞ്ഞാണം ആയിരുന്നു. ഇപ്പോള്‍ ആ പിഞ്ഞാണത്തിനു പ്രായം മുപ്പതുകളിലൂടെ കടന്നു പോവുന്നു. ഈ പിഞ്ഞാണം എന്ന് വച്ചാല്‍ എന്താണെന്ന് എന്റെ മോള്‍ അഞ്ജലിക്ക് അറിയില്ല. അതവളുടെ കുഴപ്പം കൊണ്ടല്ല , പലതും നഷ്ടപ്പെടുന്നതിനെ കൂട്ടത്തില്‍ ഇത്തരം ചില വാക്കുകളും നമുക്ക് നഷ്ടമാകാറുണ്ട്. ഈ പിഞ്ഞാണം എന്ന് പറഞ്ഞാല്‍ അത്ര മഹത്തായ വാക്കൊന്നും അല്ലായിരിക്കാം. പക്ഷെ ഈ പിഞ്ഞാണം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അതിനെ വേണമെങ്കില്‍ സ്റ്റീല്‍ പാത്രമെന്നോ തളിക എന്നോ ഒക്കെ വിളിക്കാമായിരിക്കും. പക്ഷെ അതെനിക്ക് ഏറ്റവും സന്തോഷത്തോടെ തന്നയാള്‍ മരണം വരെ പിഞ്ഞാണത്തിനു വേറൊരു പേരും പറഞ്ഞിരുന്നില്ല. എന്റെ ഈ ആയുസ്സില്‍ ഏറ്റവും കൂടുതല്‍ ആഹാരം ഞാന്‍ കഴിച്ചിട്ടുള്ളത്‌ ഈ പിഞ്ഞാണത്തില്‍ ആണ്. അന്നം ദൈവമാണെങ്കില്‍ ഇത്രയും കാലം എന്റെ അന്നത്തെ കാത്ത ഈ പിഞ്ഞാണവും ദൈവികം തന്നെയാണ്.

2 comments:

  1. ennit njagale ith vare aa pinjaanam kaanichillallo jaggu bhaai ??

    ReplyDelete
  2. Jaggu bhai... Pinjanathil kanji kudichal ayussu koodum ennale ;)

    ReplyDelete