Popular Posts

Friday, January 21, 2011

ബാല്യത്തിനു നഷ്ടപ്പെട്ടത്

ഇത് എനിക്ക് എന്റെ ബാല്യത്തിനു നഷ്ടപ്പെട്ടതല്ല... എനിക്കെന്റെ ബാല്യത്തില്‍ ഉണ്ടായിരുന്നതും എന്റെ മക്കള്‍ക്ക്‌ അനുഭവിക്കാന്‍ ഇല്ലാതെ പോയതുമായ എന്റെ പ്രക്രിതീശ്വരിയാണ്. പിച്ചവച്ചും പിന്നെ ഓടിക്കളിക്കാനും തുടങ്ങിയ കാലം മുതല്‍ എന്റെ വീടിനു ചുറ്റും പഞ്ചാര മണല്ക്കൂനകള്‍ നിറഞ്ഞ ഒരു ഗ്രാമഭംഗി ഉണ്ടായിരുന്നു. പള്ളിപ്പുറം കുന്നുകള്‍ എന്ന് പേരുകേട്ട കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിലിക്ക മണല്‍ ശേഖരം. ഞാനും എന്റെ കൂട്ടുകാരും ഓടിക്കളിച്ചതും തള്ളിക്കളിച്ചതും അവസാനം വൈകുന്നേരങ്ങളില്‍ അച്ചുകുത്തിപ്പിരി എന്നും പറഞ്ഞു പരസ്പരം മണ്ണ് വാരിയെറിഞ്ഞു മണലില്‍ കുളിച്ചു പിന്നെ ശരിക്കും കുളിക്കാനായി അമ്പലകുളത്തിലേക്ക്‌ ഓടിക്കൊണ്ടിരുന്നതും. പാടത്തിന്റെ മൂലകളിലുള്ള ചെറു കുളങ്ങളില്‍ ചൂണ്ടയുമായി നടന്നു മീന്‍ പിടിച്ച ഞായറാഴ്ചകള്‍ പിന്നെ നിരനിരയായെതിയ പാണ്ടിവണ്ടികള്‍ ഞങ്ങളുടെ ഈ മണ്ണിനെ മറുനാട്ടിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍... പ്രതികരിക്കേണ്ടാവരാരും പ്രതികരിച്ചില്ല... ഇനിയില്ല അടുത്ത തലമുറയ്ക്കായി ഇത്തിരിപ്പോന്ന ഗ്രാമ്യഭംഗി. ഇപ്പോള്‍ കുന്നുമില്ല കുളവുമില്ല.... കുറെ വടുക്കള്‍ മാത്രം കാലതിനോരിക്കലും മായ്കാന്‍ കഴിയാത്ത വടുക്കള്‍..

0 comments:

Post a Comment